കോഴിക്കോട് (www.evisionnews.in): ഹിന്ദു വര്‍ഗീയവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും സംഗീത പരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്ന ഗുലാം അലിക്ക് പിന്നാലെ മുസ്‌ലിം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് സ്വന്തം രാജ്യം ഉപേക്ഷിക്കേണ്ടി വന്ന ബംഗാളി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ കോഴിക്കോട്ടെത്തുന്നു. ഫെബ്രുവരി അഞ്ചിന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'പെണ്ണെഴുത്തിന്റെ ഇന്ത്യന്‍ അവസ്ഥകള്‍' എന്ന സെഷനില്‍ പങ്കെടുക്കുവാനാണ് തസ്‌ലീമ നസ്‌റിന്‍ കോഴിക്കോട്ടെത്തുന്നത്.
'ലജ്ജ' എന്ന നോവലെഴുതിയതിനെ തുടര്‍ന്ന് വലിയ ആക്രമണമായിരുന്നു തസ്‌ലീമക്കെതിരെ ബംഗ്ലാദശേില്‍ ഉണ്ടായത്. തുടര്‍ന്ന് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയും കൊല്‍ക്കത്തയില്‍ പ്രവാസ ജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിം മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തസ്‌ലീമക്ക് ഇന്ത്യയിലെ ജീവിതവും മതിയാക്കേണ്ടി വന്നു. സച്ചിദാനന്ദന്‍, ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍ മീര എന്നിവരും ഈ സെഷനില്‍ തസ്‌ലീമക്കൊപ്പം പങ്കെടുക്കുന്നുണ്ട്. അതേദിവസം തന്നെ സക്കറിയ, സച്ചിദാനന്ദന്‍ എന്നിവരുമായുള്ള തസ്‌ലീമയുടെ മുഖാമുഖവും നടക്കുന്നുണ്ട്. ഫെബ്രുവരി നാുലു മുതല്‍ ഏഴു വരെ കോഴിക്കോട് ബീച്ചില്‍ തയാറാക്കിയ നാലു വേദികളിലായാണ് ലിറ്റററി ഫെസ്റ്റ് നടക്കുക.
Post a Comment
0 Comments