Type Here to Get Search Results !

Bottom Ad

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ;മരണത്തില്‍ ദുരൂഹത


കാഞ്ഞങ്ങാട് (www.evisionnews.in): നവവധു ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചു. കുമ്പള ബദരിയ നഗര്‍ സ്വദേശിനിയും രാവണേശ്വരം കളരിക്കാലിലെ സുരേഷിന്റെ ഭാര്യയുമായ വീണ(30)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീണയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭര്‍തൃവീട്ടില്‍ നിന്ന് പീഡനമേല്‍ക്കുന്നതായി ഞായറാഴ്ച രാത്രി വീണ വീട്ടിലേക്ക് ഫോണില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വീണയെ കൂട്ടാനായി സഹോദരന്‍ നവീന്‍ കുമാര്‍ കളരിക്കാലിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജോലിക്ക് പോയ സുരേഷിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് വീണയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് പരിയാരത്തേക്ക് മാറ്റി. നവംബര്‍ 29നാണ് ഇവര്‍ വിവാഹിതരായത്. ബദരിയ നഗറിലെ ഡ്രൈവര്‍ നാരായണന്‍ -ദേവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അനിത, പ്രവീണ, വിദ്യ.

Post a Comment

0 Comments

Top Post Ad

Below Post Ad