Type Here to Get Search Results !

Bottom Ad

അമിത് ഷാ കോട്ടയെത്തെത്തുന്നത് മാണിയെ ചാക്കിലാക്കാന്‍


കോട്ടയം (www.evisionnews.in): ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കോട്ടയം സന്ദര്‍ശനം യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കെഎം മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ചാക്കിലാക്കാനാണെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. വെള്ളാപള്ളി നടേശനുമായി തുടങ്ങിയ ബന്ധം മാണിയിലൂടെ വിപുലമാക്കാനാണ് സംഘ് പരിവാറിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍. 

ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ ഭാഗമായി കോട്ടയത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നെതങ്കിലും സംഘ്പരിവാര്‍ ലക്ഷ്യങ്ങള്‍ അതിനുമപ്പുറമാണ്. അതുകൊണ്ട് തന്നെ അമിത് ഷായുടെ വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ജില്ലയിലൊന്നാണ് കോട്ടയം. വളര്‍ച്ച പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ ഒന്നാണു കോട്ടയം. വിമോചനയാത്രയുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ സംസ്ഥാനത്ത് പങ്കെടുക്കുന്ന ഏക പരിപാടിയും കോട്ടയത്തേതാണ്. 

ഇതിനിടെ കോട്ടയത്ത് എത്തുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്നു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി പ്രഖ്യാപിക്കുകയും ചെയ്തു. മാണിയുടെ പ്രഖ്യാപനം പുതിയ രാഷ്ട്രീയ നീക്കമായാണു നിരീക്ഷകര്‍ കാണുന്നത്. മാണിയെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയില്‍ മാണിക്കെതിരായ നീക്കങ്ങള്‍ ഉപേക്ഷിക്കാന്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് എന്തു തീരുമാനമെടുത്താലും ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ അനുമതിയോടെയായിരിക്കുമെന്നു വ്യക്തമാണ്. റബര്‍ വിലയിടിവിനെതിരേ ജോസ് കെ. മാണി നടത്തിയ നിരാഹാരസമരത്തിനു പിന്തുണയുമായി മുഴുവന്‍ ക്രൈസ്തവ വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു.റബര്‍ വിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണു കെ.എം. മാണി അമിത്ഷായെ കാണുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ സഹായ മെത്രാനെ അഭിഷേകം ചെയ്യുന്ന അന്നു തന്നെയാണ് അമിത്ഷായുടെ കോട്ടയം സന്ദര്‍ശനം. ഈ ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കുമെന്ന പ്രചരണവും ശക്തമാണ്. ഇതിലുടെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനാണു ബി.ജെ.പിയുടെ ലക്ഷ്യം. 

ബി.ജെ.പിക്കു സംസ്ഥാനത്ത് അക്കൗണ്ട് തുറക്കണമെങ്കില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവാണ് എസ്.എന്‍.ഡി.പി. രൂപീകരിച്ച പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. ഈ സഖ്യം സംബന്ധിച്ച് ബി.ജെ.പി.സംസ്ഥാന നേതൃത്വം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിലാണു കേരളാ കോണ്‍ഗ്രസിനെക്കൂടി സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് നിലവില്‍ യു.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുകയാണെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ചശേഷം യു.ഡി.എഫുമായുള്ള ബന്ധം അത്ര സുഖകരമല്ല. 

ചില നേതാക്കളെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. മാണിയുടെ രാജിക്കു കാരണമായതിനാല്‍ ഇടതുമുന്നണിയുമായും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളാ കോണ്‍ഗ്രസ്. മാണിയുടെ മകന്‍ ജോസ് കെ മാണിക്ക് വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കേന്ദ്ര മന്ത്രി സ്ഥാനമടക്കമുള്ള സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്താണ് പുതിയ ദൗത്യവുമായി കോട്ടയത്തെത്തുന്നത്.

Keywords: Kerala-hamidsha-visit-kerala-to-trap-km mani
Tags

Post a Comment

0 Comments

Top Post Ad

Below Post Ad