Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കും സോളാറിന്റെ ചൂടേറ്റു: 1.10 കോടി നല്‍കിയെന്ന് സരിത


കൊച്ചി (www.evisionnews.in): സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു കോടി പത്തു ലക്ഷം രൂപ നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ മൊഴിനല്‍കി. ഈ തുക മുഖ്യമന്ത്രിയുടെ സഹായിയായ തോമസ് കുരുവിളക്കാണ് കൈമാറിയതെന്നും കമ്മീഷനോട് സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പണം നല്‍കിയത്. സോളാര്‍ പദ്ധതി നടപ്പിലാക്കാനായി 40 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന് കൈമാറിയതായും സരിത പറഞ്ഞു.

മുഖ്യമന്ത്രിക്കു ഏഴ് കോടി രൂപ നല്‍കേണ്ടി വരുമെന്ന ജിക്കുമോന്‍ പറഞ്ഞു. അത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞു. പണം ദില്ലിയില്‍ എത്തിക്കാന്‍ ജിക്കുമോന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം മുഖ്യമന്ത്രിക്കു പണം നല്‍കാനായി താന്‍ ദില്ലിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിക്കുള്ള പണവുമായി രണ്ടു ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.

ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ തോമസ് കുരുവിളയെ കാണാനായി ധീരജ് എന്നയാളുടെ കാറില്‍ കാത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമസ് കുരുവിളയെത്തി. കാറിലിരുന്ന തോമസ് കുരുവിളയുമായി സംസാരിച്ചു. അന്ന് ഒരു കോടി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്കായി തോമസ് കുരുവിളയ്ക്കു കൈമാറി. മുഖ്യമന്ത്രിയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജോപ്പന്‍ സലീം രാജ് എന്നിവരുടെ ഫോണിലൂടെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. 

ജോപ്പന്റെ നമ്പറില്‍ വിളിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും സരിത കമ്മീഷനില്‍ വെളിപ്പെടുത്തി. താന്‍ സമര്‍പ്പിച്ച നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടന്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി ആരംഭിക്കുയായിരുന്നു ഇതിന്റെ ഉദ്ദേശം.


Keywords: Kerala-news-saritha-solar-chief-minister
Tags

Post a Comment

0 Comments

Top Post Ad

Below Post Ad