ബംഗളൂരു (www.evisionnews.in): ബക്രീദ് ഉള്‍പ്പടെയുള്ള മുസ്ലിംകളുടെ വിശേഷ ദിവസങ്ങളില്‍ ആടിനെ അറുക്കുന്നത് നിരോധിക്കണമെന്ന വിചിത്ര വാദവുമായി വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും കോഴിയങ്കവും നിരോധിച്ച രാജ്യത്ത് ആടിനെ അറുക്കുന്നതും നിരോധിക്കണമെന്നാണ് തീ തുപ്പുന്ന തീവ്ര ഹിന്ദുത്വവാദി കൂടിയായ തൊഗാഡിയയുടെ പുതിയ ആവശ്യം. ശനിയാഴ്ച ബംഗളൂരുവില്‍ ശ്രീരാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മേളനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുമ്പ് നമ്മുടെ എതിരാളികളാണ് ഭരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ മുതിര്‍ന്ന മോദിയാണ് ഭരിക്കുന്നത്. അദ്ദേഹം രാജ്യത്തെ ഹിന്ദുക്കളുടെ വികാരവിചാരങ്ങള്‍ അറിയുന്ന പ്രധാമന്ത്രിയുമാണ് തൊഗാഡിയ പറുന്നു. ശ്രീരാമക്ഷേത്രത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ടായി നാം പൊരുതുകയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് നമ്മുടെ സര്‍ക്കാറാണ്. അതു കൊണ്ട ്തന്നെ നിയമാനുസൃതമായി ക്ഷേത്രം പണിയുക തന്നെ ചെയ്യും.
ക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും യുപി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതുന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വമെന്നാല്‍ ഹിന്ദു വിരുദ്ധരെയും ജിഹാദികളെയു ംപ്രത്സാഹിപ്പിക്കുന്ന തത്വ ശാസ്ത്രമാണ്. ജിഹാദികളെയും മതമൗലീക വാദികളെയും ഉപയോഗിച്ച് ഹിന്ദുക്കളെ പീഡിപ്പിക്കുന്ന തത്വ ശാസ്ത്രമാണ് മതേതരത്വമെന്നും തൊഗാഡിയ പറയുന്നു.
Post a Comment
0 Comments