Type Here to Get Search Results !

Bottom Ad

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരിക്കൊടി പ്രതിഷേധം

കോഴിക്കോട് (www.evisionnews.in): സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യുവമോര്‍ച്ച, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. 

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സ്ഥലത്ത് നേരിയ സംഘര്‍ഷം നടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് പോലീസിന് കുരുമുളക് സ്‌പ്രേ പ്രയോഗിക്കേണ്ടിവന്നു. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുന്നിലും ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ട്. അവിടെയും സമാനമായ രീതിയില്‍ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Keyword: Kerala-kozikkod-protest-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad