Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ പോത്തുവണ്ടി കാറിലിടിച്ച് കുട്ടികളടക്കം ആറു പേര്‍ മരിച്ചു


ബംഗളൂരു (www.evisionnews.in): പോത്തുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന വാന്‍ കാറിലിടിച്ച് ആറു പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. വാനിലുണ്ടായിരുന്ന മൂന്നു പോത്തുകളും തല്‍ക്ഷണം ചത്തു. ബിദാര്‍ -ശ്രീരംഗപട്ടണ സംസ്ഥാന ഹൈവെയില്‍ ജലസംഘി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ട ആറുപേരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. ഇവര്‍ കലബുര്‍ഗി ജില്ലയിലെ ഹെബ്ബാല്‍ ഗ്രാമവാസികളാണ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടമുണ്ടായത്.

ലക്ഷ്മി ഭായ് ചന്ദ്രശേഖര്‍ (60), ബസവരാജ് ചന്ദ്രഷെട്ടി (40), ശരണമ്മ മഹാ രുദ്രപ്പ (50), ശരണമ്മ രാജ് കുമാര്‍ (30), ആറു വയസുകാരായ ചന്ദ്രമോഹന്‍ ബസവരാജ്, മഹന്ദേഷ് രാജ് കുമാര്‍ എന്നിവരാണ് മരിച്ചത്. ബാസമ്മ ശാന്തവീരപ്പ (40)യുടെ നില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പോത്തുകളെ ബിദാറിലെ കര്‍ണാടക വെറ്റിനറി സര്‍വ്വകലാശാല മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് വിധേയമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad