Type Here to Get Search Results !

Bottom Ad

കമ്യൂണിസ്റ്റുകാര്‍ അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്നു -കുഞ്ഞാലിക്കുട്ടി

കോഴിക്കോട് (www.evisionnews.in): കമ്യൂണിസ്റ്റുകാര്‍ അനാഥരെയും വിധവകളെയും സൃഷ്ടിക്കുകയാണെന്നും ക്രിമിനല്‍ രാഷ്ട്രീയം കേരളത്തിലെ യുവാക്കള്‍ തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ജില്ലയില്‍ കേരളയാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയശൈലിക്കു മാറ്റം സംഭവിച്ചിട്ടില്ലെന്നതിനു തെളിവാണ് ഉന്നതവിദ്യാഭ്യാസ കമ്മിഷണറും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസനെതിരേ നടന്ന കൈയേറ്റമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റം വേണമെന്ന ചിന്ത കേരളത്തിനുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആ ചിന്താഗതിക്ക് മാറ്റം വന്നിരിക്കുകയാണ്. ഭരണത്തുടര്‍ച്ചയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേരളത്തില്‍ ജനം വിദ്യാഭ്യാസമുള്ളവരായതുകൊണ്ടാണു ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ സമ്മിതിക്കാത്തത്. ബി.ജെ.പി ദളിതര്‍ക്കുനേരേ അക്രമം അഴിച്ചുവിടുകയാണ്. ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും ഒരേസമയം എതിര്‍ക്കുന്നതിനാലാണു സി.പി.എം ക്ഷീണിക്കുന്നത്.

വിഭാഗീയത വളര്‍ത്തുന്നവര്‍ കേരളത്തില്‍ വളരില്ല. കടന്നുപോകുന്ന ക്ഷേത്ര സന്നിധികളില്‍ സന്ദേശം കൈമാറിയാണു കേരളയാത്ര നടക്കുന്നത്. ഭരണത്തില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പ് കുന്ദമംഗലം മണ്ഡലത്തിലെ മാവൂര്‍ ഗ്രാസിം ഫാക്ടറിയില്‍ ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad