Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് തീരുമാനിക്കട്ടെ: ലീഗ് അതിനൊപ്പമുണ്ടാകും -കുഞ്ഞാലിക്കുട്ടി

evisionnews

മലപ്പുറം (www.evisionnews.in): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയുണ്ടായ കോടതി പരാമര്‍ശത്തിന്മേല്‍ സ്വീകരണിക്കേണ്ട നിലപാടുകള്‍ യുഡിഎഫ് സ്വീകരിക്കുമ്പോള്‍ അതിനൊപ്പം മുസ്ലിം ലീഗുമുണ്ടാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളയാത്രക്കിടെയില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും വിവാദങ്ങളിലും രാഷ്ട്രീയമില്ല. ഇതിന്റെയെല്ലാം പിന്നില്‍ പരപ്രേരണ മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ തര്‍ക്കം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരിക്കണം. ഇക്കാര്യത്തില്‍ അതൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: Kerala-malappuram-news-kaunhalikkutty

Tags

Post a Comment

0 Comments

Top Post Ad

Below Post Ad