മംഗളൂരു (www.evisionnews.in): മുസ്ലിം പുരോഹിതനെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത് പീഡിപ്പിക്കുന്ന രംഗം ചോദ്യം ചെയ്ത യുവ വ്യാപാരിയെ ബജ്‌രംഗികള്‍ വെട്ടിവീഴ്ത്തി. ഞായറാഴ്ച രാത്രി മംഗളൂരു പടീല്‍ -ബജാല്‍ റെയില്‍വെ കീഴ്പാലത്തിന് സമീപമാണ് സംഭവം.
ഫൈസല്‍ നഗര്‍ സ്വദേശിയും നഗരത്തിലെ പച്ചക്കറി വ്യാപാരിയുമായ സിറാജുദ്ദീന്‍ (30)നെയാണ് ബജ്‌രംഗദളുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടീല്‍ പള്ളിയിലെ ഉസ്താദിനെയാണ് ബജ്‌രംഗദളുകാര്‍ കയ്യേറ്റം ചെയ്തത്. ഉസ്താദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സിറാജുദ്ദീന് വെട്ടേറ്റത്. കടയടച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ഉസ്താദിനെ ആക്രമിക്കുന്ന രംഗം കണ്ടത്. ഇത് തടയുന്നതിനിടെ സ്‌കോര്‍പിയോയിലെത്തിയ സംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു.
അക്രമി സംഘത്തില്‍പെട്ട ബജ്‌രംഗദളുകാരെ സിറാജുദ്ദീന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പടീല്‍ വീരനഗറിലെ സാഗറിന്റെ നേതൃത്വത്തിലാണ് തനിക്ക് നേരെ വധശ്രമം നടന്നതെന്ന് സിറാജുദ്ദീന്‍ പോലീസിനോട് പറഞ്ഞു. സതീഷ്, ഗണേഷ്, അശ്വിന്‍, പ്രജ്വല്‍, കാര്‍ത്തിക് എന്നിവരെ സിറാജുദ്ദീന്‍ തിരിച്ചറിഞ്ഞു. ഇവര്‍ ബജ്‌രംഗദളുകാരാണ്. ആക്രമണത്തിന് ശേഷം പടീല്‍ പ്രദേശത്ത് ബജ്‌രംഗദളുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടു. മോട്ടോര്‍ ബൈക്കും കാറുകളും തകര്‍ത്തു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
Post a Comment
0 Comments