Type Here to Get Search Results !

Bottom Ad

സിപിഎം പ്രതീക്ഷിച്ചത് പോലെ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കി


കണ്ണൂര്‍ (www.evisionnews.in); ആര്‍എസ് എസ് പ്രമുഖന്‍ കതിരൂരിലെ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ ജയരാജനെ പ്രതിയാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിലെ 25ാം പ്രതിയാണ് ജയരാജന്‍. യു.എ.പി.എ പ്രകാരമാണ് കേസെടുത്തത്.

കേസില്‍ ഒന്നിലേറെ തവണ ചോദ്യം ചെയ്യാന്‍ സിബിഐ ജയരാജനോട് ആവശ്യപ്പെട്ടിരുന്നവെങ്കിലും അദ്ദേഹം നിരാകരിക്കുകായയിരുന്നു. കഴിഞ്ഞ ദിവസം ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ഹര്‍ജി തള്ളിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ജയരാജനുമേല്‍ ചുമത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണനാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട മനോജ്.


ജയരാജനിപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജയരാജനെ പ്രതിയാക്കിയതോടെ ഇനിയുള്ള സിപിഎം രാഷ്ട്രീയം കേരളത്തിലുടനീളം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിലും ഇതിന്റെ പ്രതിഫലനം ശക്തമാകും. നേരത്തെ തളിപ്പറമ്പ് അരിയിലെ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ പ്രതിയായി ജയിലിലടക്കപ്പെട്ടതിനെ തുടര്‍ന്നു് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ സിപിഎം ബന്ദും തുടര്‍ന്ന് അക്രമങ്ങളും അരങ്ങേറിയിരുന്നു. കാസര്‍കോട് ബേക്കലിനടുത്ത് ബന്ദിനിടയില്‍ കൊല്ലപ്പെട്ടതും വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിരുന്നു.

ആര്‍എസ്എസിന്റെ കണ്ണൂര്‍ ബൈഠക്കും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുള്ള ഉത്തരവുമാണ് ജയരാജനെ സിബിഐ പ്രതിയാക്കിയതിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിബിഐ ആസ്ഥാനം നാഗ്പൂരിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് സിപിഎം നേതാക്കള്‍ പരിഹസിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad