Type Here to Get Search Results !

Bottom Ad

പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു


ബദിയടുക്ക (www.evisionnews.in): പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബദിയടുക്ക മാര്‍ക്കറ്റ് റോഡിലെ അബ്ദുല്‍ റഹ്മാന്റെ മകനും കുമ്പളയിലെ കോളജിലെ വിദ്യാര്‍ത്ഥിയുമായ അബ്ബാസ് മുദ്ദസിറാ (17)ണ് മരിച്ചത്. പനിയെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് മുദ്ദസിറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു മരണം.

എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്നു. സാഹിറയാണ് മാതാവ്. സഹോരങ്ങള്‍: മുസമ്മില്‍, മുബഷിര്‍, ഫര്‍ഹാന്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ പെര്‍ഡാല ജാറം പളളി പരിസരത്ത് ഖബറടക്കും.


Keywords: Kasaragod-news-obit

Post a Comment

0 Comments

Top Post Ad

Below Post Ad