കാസര്‍കോട് (www.evionnews.in): പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അഡൂര്‍ കൊട്ട്യാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖിന്റെ ഭാര്യ ആയിഷത്ത് റിസ്‌വാന (19) യാണ് ബുധനാഴ്ച മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച റിസ്‌വാനയെ വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരത്തെത്തിച്ചയുടനാണ് അന്ത്യമുണ്ടായത്. ആദ്യ പ്രസവത്തില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞ് സുഖമായി ബന്ധുക്കളുടെ പരിചരണത്തില്‍ കഴിയുന്നു.
പൈക്ക ബാലടുക്കയിലെ അഷ്‌റഫ് -സാറ ദമ്പതികളുടെ മകളാണ്. റൈഹാന, റസ്മീന സഹോദരങ്ങളാണ്. പ്രസവാനന്തരം കലശലായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ മംഗലാപുരത്തേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Kasaragod-news-obit
Post a Comment
0 Comments