Type Here to Get Search Results !

Bottom Ad

നൃത്ത വിസ്മയം മറഞ്ഞു; മൃണാളിനി ഓര്‍മ്മയായി

അഹമദാബാദ് (www.evisionnews.in): ലോക പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ പത്മഭൂഷണ്‍ മൃണാളിനി സാരാഭായ് അന്തരിച്ചു. 97 വയസായിരുന്നു. അഹമദാബാദിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ്. ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണരംഗത്തിന്റെ പിതാവായ വിക്രം സാരാഭായ് ആണ് മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്ത നര്‍ത്തകിയും നടിയും രാജ്യമറിയുന്ന സാമൂഹിക പ്രവര്‍ത്തകയുമാണ്. പ്രമുഖ സ്വതന്ത്രസമര നായികയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. 

ലോകപ്രശസ്തിയാര്‍ജ്ജിച്ച 'ദര്‍പ്പണ' എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമാണ്. മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ്വ ബഹുമതികള്‍ മൃണാളിനിക്ക് ലഭിച്ചിട്ടുണ്ട്. പത്മശ്രീയടക്കം അനവധി ബഹുമതികള്‍ നേടിയിട്ടുള്ള മൃണാളിനി സാരാഭായ് എഴുത്തുകാരി, നൃത്തസംവിധായക, സംഘാടക എന്നീ രീതിയിലും പ്രശസ്തയാണ്.

ഭരതനാട്യത്തിലും കഥകളിയിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും, കഥക്കിലും, മണിപ്പൂരി നൃത്തത്തിലും എന്നു വേണ്ട ഭാരതത്തിലെ ശാസ്ത്രിയ നാടോടി നൃത്തരൂപങ്ങളിലല്ലാം നേടിയ അഗാധമായ പാണ്ഡിത്യം അവരുടെ നൃത്തസപര്യയില്‍ മുതല്‍ക്കൂട്ടായി. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad