Type Here to Get Search Results !

Bottom Ad

മുന്‍ എം.പി എ.സി ജോസ് അന്തരിച്ചു


evisionnews

കൊച്ചി (www.evisionnews.in): മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.സി ജോസ് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

1937 ഫെബ്രുവരി അഞ്ചിന് ഇടപ്പള്ളിയില്‍ ജനിച്ച ജോസ് കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1969 മുതല്‍ 1979 വരെ കൊച്ചി നഗരസഭ കൗണ്‍സിലറായിരുന്നു. 1972ല്‍ മേയറായി സ്ഥാനമേറ്റു. 1980ല്‍ പറവൂരില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ സ്പീക്കറായി. 

1996, 98, 99 വര്‍ഷങ്ങളില്‍ എറണാകുളത്ത് നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സഹോദരനായ എ.സി ജോര്‍ജ്ജ് മുന്‍ കേന്ദ്ര മന്ത്രിയാണ്.


Keywords: Kerala-news-mp-saturday-obituary

Tags

Post a Comment

0 Comments

Top Post Ad

Below Post Ad