Type Here to Get Search Results !

Bottom Ad

തമിഴ്‌നാട് സ്വദേശി പാലക്കുന്നിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍


ബേക്കല്‍ (www.evsionnews.in): തമിഴ്‌നാട് സ്വദേശി പാലക്കുന്നിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം ഇസ്തിരി കട നടത്തുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (55) യാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അശോകനെ ചോര വാര്‍ന്നൊലിച്ച നിലയില്‍ കണ്ടെത്തയത്.

ഇസ്തിരി കടയുടെ പിന്‍വശത്തെ മുറിയിലാണ് അശോകന്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ബാര്‍ബര്‍ഷോപ്പ് തൊളിലാളിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി അന്വേഷണം പോലീസ് ആരംഭിച്ചു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.


Keywords: Kasargod-news-police-case-murder-ashokan-bekal





Post a Comment

0 Comments

Top Post Ad

Below Post Ad