Type Here to Get Search Results !

Bottom Ad

കൊച്ചി മെട്രോ കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകും : മുഖ്യമന്ത്രി


കൊച്ചി (www.evisionnews.in): കൊച്ചി മെട്രോ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ശനിയാഴ്ച രാവിലെ 10ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.ആര്‍.സി മേധാവി ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് റണ്ണിന് യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിരുന്നു. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അനൂപ് ജേക്കബ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.പി.മാരായ കെ.വി. തോമസ്, ഇന്നസെന്റ്, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്. ശര്‍മ, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡി.എം.ആര്‍.സി മാനേജിംഗ് ഡയറക്ടര്‍ മങ്കു സിങ്, മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പ്രസംഗിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad