Type Here to Get Search Results !

Bottom Ad

കൊച്ചി മെട്രോയിലേറി: പരീക്ഷണം വിജയകരം

കൊച്ചി (www.evisionnews.in): അറബിക്കടലിന്റെ റാണിയായ കൊച്ചി മെട്രോയിലേറി. ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ആലുവ മുട്ടം യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ പരീക്ഷണ ട്രാക്കിലാണ് ആദ്യ ഓട്ടം നടന്നത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ ആറു മണിവരെയായിരുന്നു ട്രയല്‍ റണ്‍. 

ആദ്യ ഓട്ടം അഞ്ച് കി.മീ. മുതല്‍ 25 കി.മീ. വരെ വേഗതയില്‍ മാത്രമാണ് നടത്തുന്നത്. കൂടുതല്‍ പരീക്ഷണ ഓട്ടങ്ങള്‍ ഇന്നും തുടരും. ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കും. ഓണത്തിന് മുമ്പ് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് ഡിഎംആര്‍സി പ്രതീക്ഷിക്കുന്നത്.


Keywords: Kochi-news-metro

Tags

Post a Comment

0 Comments

Top Post Ad

Below Post Ad