Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഗാ മേള ഫെബ്രുവരി 21,22 തീയതികളില്‍

കാസര്‍കോട് (www.evisionnews.in0: സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ ജനസമ്പര്‍ക്ക മെഗാമേള അടുത്ത മാസം 21, 22 തീയതികളില്‍ കാസര്‍കോട് നടത്താന്‍ ജില്ലയുടെചുമതല വഹിക്കുന്ന കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എ ഡി എം എച്ച് ദിനേശന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ: പി.കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് അഷീല്‍, ഡി.എം.ഒ ഡോ: എ.പി ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ: എം.സി വിമല്‍രാജ്, ഫൈനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പുനായര്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ പങ്കെടുത്തു. മേളയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ഫെബ്രുവരി 10ന് കളക്ടറേറ്റില്‍ ചേരും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഒരുക്കും. വിവിധ വകുപ്പുകള്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും കൃഷി വകുപ്പ് ഒരുക്കുന്ന ജൈവ കാര്‍ഷിക മേള, പുഷ്പ ഫല പ്രദര്‍ശനം, നീര സ്റ്റാള്‍, മൃഗ സംരക്ഷണ വകുപ്പൊരുക്കുന്ന നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനം, കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഉല്‍പ്പന്ന പ്രദര്‍ശനവും, എക്‌സൈസ്, ഫിഷറീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണം, പട്ടികജാതി -പിന്നോക്ക ക്ഷേമം, പട്ടിക വര്‍ഗ്ഗ ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സിവില്‍ സപ്ലൈസ്, സാമൂഹിക നീതി, വ്യവസായം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ പവലിയനുകള്‍ ഒരുക്കും. അഞ്ച് വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങള്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ശുചിത്വ മിഷന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ സ്റ്റാളും മേളയുടെ ഭാഗമായിരിക്കും.മത്സ്യഫെഡ്, കര കൗശല വികസന കോര്‍പ്പറേഷന്‍, ഹാന്‍ടെക്‌സ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപണന മേളയും നടത്തും. രണ്ട് ദിവസവും വൈകീട്ട് പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മേളയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങളുടെ വിതരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. അക്ഷയയുടെ ആഭിമുഖ്യത്തില്‍ ആധാര്‍ രജിസ്‌ട്രേഷനും വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുളള സ്റ്റാളും ഉണ്ടായിരിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad