Type Here to Get Search Results !

Bottom Ad

കേരളയാത്ര: മുസ്ലിംലീഗ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട്

കാസര്‍കോട് (www.evisionnews.in): ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റാനും അണികളെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പടച്ചട്ടയണിയിക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനപക്ഷത്തെത്തിക്കാനും അസഹിഷ്ണുതക്കെതിരെ സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ പാര്‍ട്ടിയുടെ സമുന്നതനായ നേതാക്കള്‍ ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തി. 

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ് എം.പി, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ സമദ് സമദാനി എം.എല്‍.എ, ജാഥാ ക്യാപ്റ്റനും വ്യവസായ വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ എംകെ മുനീര്‍, വികെ ഇബ്രാഹിം കുഞ്ഞ്, യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ പികെ ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് ടിപി അഷ്‌റഫലി തുടങ്ങിയവരാണ് കാസര്‍കോട്ടെത്തിയത്. വൈകിട്ട് നാലു മണിക്ക് ഹൊസങ്കടിയിലാണ് കേരളയാത്ര സമാരംഭിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad