Type Here to Get Search Results !

Bottom Ad

750ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

evisionnews

കാസര്‍കോട് (www.evisionnews.in): 750ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ യൂസഫിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ ദുബൈയില്‍ നിന്നുള്ള ഇന്റിഗോ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു യൂസഫ്. സംശയം തോന്നിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് സ്യൂട്ട് കേസിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. യൂസഫിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.


Keywords: Kasaragod-news-trivandrapuram-airport-seized-gold 

Post a Comment

0 Comments

Top Post Ad

Below Post Ad