Type Here to Get Search Results !

Bottom Ad

അമിത് ഷായെ ഉടന്‍ കാണുമെന്ന്, കെ.എം മാണി കാവി പുതക്കുമോ?

evisionnews

തിരുവനന്തപുരം (www.evisionnews.in): സരിത നായര്‍ കെട്ടഴിച്ചുവിട്ട സോളാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കിടന്നു പൊരിയുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന വെളിപ്പെടുത്തലുമായി കെഎം മാണി യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അവസരോചിതമായ നിലപാടുകള്‍ ഷായുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് കെ.എം മാണി പറയുന്നത്.

ബാര്‍കോഴക്കേസില്‍ മന്ത്രി സ്ഥാനം നഷ്ടമായതിന് ശേഷവും അതിന് മുമ്പും മാണിയുടെ ഭാഗത്ത് നിന്നും തിരിച്ച് ബിജെപിയില്‍ നിന്നും ചില സൗഹൃദ നീക്കങ്ങള്‍ നടന്നിരുന്നു. ഇതോടെ മാണി കാവി പുതക്കാനുള്ള തയാറെടുപ്പിലാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതിനിടയിലാണ് മാണിയുടെ പുതിയ വെളിപ്പെടുത്തല്‍.


Keywords: Kerala-news-saritha-bjp-mani-udf-km mani
Tags

Post a Comment

0 Comments

Top Post Ad

Below Post Ad