Type Here to Get Search Results !

Bottom Ad

കാമുകനൊപ്പം പോയ യുവതി വെട്ടേറ്റു മരിച്ച നിലയില്‍

തിരുവനന്തപുരം (www.evisionnews.in): യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനടുത്താണ് സൂര്യ എസ് നായര്‍ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിരപ്പന്‍കോട് സെന്റ് ജോണ്‍സ് നഴ്‌സിംഗ് ഹോമിലെ നഴ്‌സാണ് സൂര്യ.

മൃതദേഹത്തിന് സമീപം കാമുകന്‍ രാജേഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാജേഷിനേയും സൂര്യയേയും ആറ്റിങ്ങലില്‍ ഒന്നിച്ചുകണ്ടിരുന്നു. ഇവിടെയുള്ള ഒരു വീട്ടില്‍ ഇരുവരും വന്നിരുന്നു. രാജേഷിന്റെ ബൈക്കിലാണ് ഇരുവരും ഇവിടെ നിന്നും പോയത്.

കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സൂര്യയുടെ സുഹൃത്തുക്കള്‍പറയുന്നു. രാജേഷിനായുള്ള തിരച്ചില്‍ ശക്തമാക്കിയതായി ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി പറഞ്ഞു. ബസ് സ്റ്റാന്റിനു പിറകിലെ ആളൊഴിഞ്ഞ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊല നടന്നതെന്ന് കരുതുന്നു. രക്തം കട്ട പിടിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. 


Keywords: Kerala-trivandram-attingal-killed-lady-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad