Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഒരുങ്ങി; ഹരിതശോഭ വിതറി മുസ്ലിംലീഗിന്റെ കേരളയാത്ര വൈകിട്ട് തുടങ്ങും


കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് ദേശീയ ട്രഷററും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഇന്ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും പ്രയാണം തുടങ്ങും. സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യവുമായി പ്രയാണമാരംഭിക്കുന്ന യാത്ര വൈകിട്ട് നാലുമണിക്ക് ഹൊസങ്കടിയില്‍ പ്രത്യേകം സജ്ജമാക്കിയ അബ്ദുല്‍ ഖാദര്‍ നഗറില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ബാര്‍ കോഴയില്‍ യുഡിഎഫ് രാഷ്ട്രീയം കലൂഷിതമായ സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര കാസര്‍കോട്ട് നിന്നും പ്രയാണം ആരംഭിക്കുന്നത്. നിയമസഭയിലേക്കുള്ള പാര്‍ട്ടി പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജാഥയ്ക്കുണ്ട്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പതാക കൈമാറിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, മന്ത്രിമാരായ ഡോ എം.കെ മുനീര്‍, മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, കെ.എം ഷാജി എംഎല്‍എ, ചീഫ് കോര്‍ഡിനേറ്ററായ പികെകെ ബാവ, പിവി അബ്ദുല്‍ വഹാബ് എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. ജില്ലയില്‍ ജാഥക്ക് നാല് സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാസര്‍കോട്, പള്ളിക്കര, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവടങ്ങളില്‍ പ്രയാണം നടത്തുന്ന യാത്ര ചൊവ്വാഴ്ച്ച കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. കാസര്‍കോട്ടെ സ്വീകരണം തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് അണങ്കൂരില്‍ നടക്കും. തുടര്‍ന്ന് രണ്ടിടങ്ങളിലെ സ്വകരണത്തിന് ശേഷം ജില്ലാതല സമാപനം വൈകിട്ട് ആറു മണിക്ക് തൃക്കരിപ്പൂരില്‍ നടക്കും. ഫെബ്രുവരി 11ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad