Type Here to Get Search Results !

Bottom Ad

കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിം ലീഗ് കേരളയാത്രയ്ക്ക് കാസര്‍കോട് ഒരുങ്ങി


കാസര്‍കോട് (www.evisionnews.in): 'സൗഹൃദം, സമത്വം, സമന്വയം' എന്ന പ്രമേയവുമായി മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയും ഉദ്ഘാടനവും ജില്ലയിലെ പര്യടന പരിപാടികളും അവിസ്മരണീയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായായി ജില്ലാ മുസ്ലിംലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലവും പാര്‍ട്ടി കാഴ്ചവെച്ചതെന്നും ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രയാണമാണ് മുസ്‌ലിം ലീഗിന്റെ കേരളയാത്രയെന്നും നേതാക്കള്‍ വിശദീകരിച്ചു.

24ന് വൈകിട്ട് മഞ്ചേശ്വരം ഹൊസങ്കടിയില്‍ ആരംഭിക്കുന്ന യാത്ര 25ന് രാവിലെ 10 മണിക്ക് കാസര്‍കോട്ടും 11 മണിക്ക് പള്ളിക്കരയിലും മൂന്ന് മണിക്ക് കാഞ്ഞങ്ങാട്ടും നടക്കുന്ന സ്വീകരണയോഗങ്ങള്‍ക്ക് ശേഷം ആറു മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. 

കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ മണ്ഡലം, പഞ്ചായത്ത് വാര്‍ഡ് കണ്‍വെന്‍ഷനുകള്‍, വാഹന പ്രചാരണ ജാഥകള്‍, കാല്‍നട ജാഥകള്‍, ഗൃഹസമ്പര്‍ക്കവും ലഘുലേഖ വിതരണവും, പാട്ടുവണ്ടികള്‍, രക്തദാന ക്യാമ്പുകള്‍, റോഡ് ഷോ, വിദ്യാര്‍ത്ഥി സെമിനാര്‍, തൊഴിലാളി സംഗമങ്ങള്‍, വനിതാ സംഗമങ്ങള്‍, പ്രവാസി മീറ്റ്, പതാക ദിനം ഉള്‍പ്പെടെയുള്ളവ ഇതിനകം നടന്നു കഴിഞ്ഞു. 

യാത്രയില്‍ തികഞ്ഞ അച്ചടക്കവും മാനവിക ബോധവുമുയര്‍ത്തുന്ന വിധത്തിലാണ് പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിക്കുക. ബൈക്ക് റൈസ് അനുവദിക്കില്ല. പരിധിയില്‍ കൂടുതല്‍ വലിപ്പമുള്ള പതാകകളോ ചായംപൂശിയും പതാക തലയില്‍ കെട്ടിയുമുള്ള ആഘോഷങ്ങളും അനുവദിക്കില്ല. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തില്‍ റോഡ് തടസങ്ങള്‍ ഉണ്ടാകാത്തിരിക്കാനും സുഗമമായ യാത്രക്ക് ട്രാഫിക് സംവിധാനമൊരുക്കാനും പ്രത്യേക ശ്രദ്ധപുലര്‍ത്തുന്നുമെന്നും നേതാക്കള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് പുറമെ വൈസ് ക്യാപ്റ്റന്മാരായ കെപിഎ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മന്ത്രി ഡോ എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, ചീഫ് കോര്‍ഡിനേറ്ററായ സി.കെ.കെ ബാവ, ഡയറക്ടര്‍മാരായ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ജാഥയില്‍ സ്ഥിരാംഗങ്ങളായുണ്ട്.

പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.ഇ അബ്ദുള്ള, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, എന്‍,എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad