Type Here to Get Search Results !

Bottom Ad

അടച്ചിട്ട ചന്ദ്രഗിരി റോഡ് കേരളയാത്രക്ക് തുറന്നു കൊടുക്കും -കലക്ടര്‍, താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.എല്‍.എ


കാസര്‍കോട് (www.evisionnews.in): റോഡ് നവീകരണത്തിന് വേണ്ടി ശനിയാഴ്ച സന്ധ്യ മുതല്‍ അടച്ചിട്ട പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലമുള്‍പ്പെടെയുള്ള റോഡ് മുസ്ലിം ലീഗിന്റെ കേരളയാത്ര കടന്നുപോകാനായി തിങ്കളാഴ്ച ഉച്ചവരെ തുറന്നു കൊടുക്കും. യാത്ര കടന്നുപോയ ശേഷം റോഡ് വീണ്ടും അടച്ച് നിര്‍മ്മാണ പ്രവര്‍ത്തനം തുടരുമെന്നും ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കേരളയാത്ര കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ചന്ദ്രഗിരി റൂട്ട് തുറന്നു കൊടുത്തതെന്ന് കലക്ടര്‍ പറഞ്ഞു.

അതിനിടെ കേരളയാത്രകടന്നു പോകാന്‍ താന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഇ വിഷനോട് പറഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ രേഖാപരമായ കാര്യങ്ങളാണെന്നും എം.എല്‍.എ പറഞ്ഞു. 

അതേസമയം ശനിയാഴ്ച വൈകിട്ട് സര്‍ക്കാറിന്റെ പത്രക്കുറിപ്പിലൂടെയാണ് റോഡ് നിര്‍മ്മാണത്തിന് വേണ്ടി ചന്ദ്രഗിരി റൂട്ട് അടച്ചിടുന്ന വിവരം യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ പുറത്തുവിട്ടത്. ഇതുമൂലം കെഎസ്ആര്‍ടിസി മാത്രം സര്‍വ്വീസ് നടത്തുന്ന ഈ റൂട്ടില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലാവുകമയായിരുന്നു. റോഡ് അടച്ചിടുന്നതിനെ സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. റോഡ് അടച്ചതിനെ തുടര്‍ന്ന് നിരവധി ഷെഡ്യൂളുകളും ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി റദ്ദാക്കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad