Type Here to Get Search Results !

Bottom Ad

കതിരൂര്‍ വധക്കേസ്: ജയരാജന്റെ ജാമ്യപേക്ഷ 28ലേക്ക് മാറ്റി

തലശ്ശേരി (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ലേക്ക് മാറ്റി. കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജില്ലാ കോടതിയില്‍ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കുന്നത് മൂന്നാം തവണയാണ്. രണ്ടു തവണയും കോടതി ജയരാജന്റെ അപേക്ഷ തള്ളിയിരുന്നു. രണ്ട് തവണയും ജയരാജനെ സി.ബി.ഐ. പ്രതിയാക്കിയിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ചയാണ് കേസില്‍ ജയരാജനെ 25ാം പ്രതിയാക്കി സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad