ബദിയടുക്ക (www.evisionnews.in): അമ്മയ്ക്കും മകനും വളര്‍ത്തുനായയുടെ കടിയേറ്റു. ബെദ്രംപള്ള പള്ളക്കാനയിലെ സുന്ദരന്റെ ഭാര്യ ഭാഗി (50), മകന് രമേശന് (32) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇരുവരെയും ബദിയടുക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കടിച്ചനായയെ പിന്നീട് ആള്‍ക്കൂട്ടം തല്ലിക്കൊന്നു. വീടിന് പുറത്തുനില്‍ക്കുമ്പോഴാണ് ഭാഗിക്ക് നായയുടെ കടിയേറ്റത്. അമ്മയുടെ നിലവിളികേട്ടെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രമേശനും കടിയേറ്റത്.
Post a Comment
0 Comments