മഹാരാഷ്ട്ര (www.evisionnews.in): ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ അണ്ണാഹസാരയെ കൊല്ലുമെന്ന് ഭീഷണിക്കത്ത്. അഴിമതി വിരുദ്ധ പടയാളിയായ ഹസാരെ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും ഹസാരെയുടെ വംശം അവസാനിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. നാലു ദിവസം മുമ്പാണ് അഹമ്മദ് നഗര്‍ ജില്ലയിലെ റാലേഗന്‍ സിദ്ധി വില്ലേജിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ കത്ത് ലഭിച്ചതെന്ന് സൂപ്രണ്ട് ഓഫ് പോലീസ് പങ്കജ് ദേശ്മുഖ് പറഞ്ഞു.
'ജനുവരി 26 ഹസാരെയുടെ അവസാന ദിവസമായിരിക്കുമെന്നാണ്' കത്തിലെ ഭീഷണി. അണ്ണാഹസാരെയ്ക്ക് മുന്‍പും ഇത്തരത്തില്‍ അജ്ഞാത വധഭീക്ഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഹസാരെയ്ക്ക് ശക്തമായ സുരക്ഷയാണ് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. ഹസാരെയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പത്താമത്തെ കത്താണിതെന്ന് ഹസാരെയുടെ പി.എ ശ്യാം പത്താഡെ പറഞ്ഞു. പക്ഷേ അത്തരം കത്തുകള്‍ക്ക് ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഹസാരെ പറഞ്ഞതെന്നും പത്താഡെ കൂട്ടിച്ചേര്‍ത്തു. കത്തിന്റെ ഉറവിടം ഏതെന്ന് അന്വേഷിക്കുന്നതായി സൂപ്രണ്ട് ഓഫ് പോലീസ് പങ്കജ് ദേശ്മുഖ് പറഞ്ഞു. തിരിച്ചറിയാത്ത വ്യക്തിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: national-news-hassara-hurt-threat
Post a Comment
0 Comments