Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ ഫ്രീകിക്ക് ടൂര്‍ണ്ണമെന്റ്: കുണ്ടില്‍ ബ്രദേര്‍സ് ജേതാക്കള്‍


തളങ്കര (www.evisionnews.in): പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മുനിസിപ്പല്‍ 27ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫ്രീകിക്ക് ടൂര്‍ണ്ണമെന്റില്‍ കുണ്ടില്‍ ബ്രദേര്‍സ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ എഫ്.സി ചെമ്മനാടിനെ പരാജയപ്പെടുത്തിയാണ് കുണ്ടില്‍ ബ്രദേര്‍സ് ജേതാക്കളായത്. 

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള ഫ്രീകിക്ക് അടിച്ച് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഇബ്രാഹിം ഫോര്‍ട്ട് റോഡ്, നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, ഹാരിസ് ടി.ഐ, നിസു സ്റ്റോണി, നിസാര്‍ സാഹിബ്, നവാസ് പള്ളിക്കാല്‍, ഹസന്‍ പതിക്കുന്നില്‍, അയ്യൂബ് ദീനാര്‍, അനസ് കണ്ടത്തില്‍ സംബന്ധിച്ചു. തളങ്കര കണ്ടത്തില്‍ ലീഗ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യും.


Keywords: Kasaragod-news-football-freekick-topurnment

Post a Comment

0 Comments

Top Post Ad

Below Post Ad