Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സ്റ്റേഷനറി സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

evisionnews

കാഞ്ഞങ്ങാട് (www.evisionnews.in): നഗരത്തിലെ സ്റ്റേഷനറി മൊത്തവിതരണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഒടയംചാല്‍ സ്വദേശി ബിജു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട് ബുക്ക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

സ്ഥാപനത്തിന്റെ ഷട്ടറിന്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി കടയുടെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ ഉയര്‍ത്തിയപ്പോഴേക്കും കടയുടെ മുകള്‍ ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വന്‍ നഷ്ടം കണക്കാക്കുന്നു.


Keywords: Kasaragod-news-fire-stationary-company

Post a Comment

0 Comments

Top Post Ad

Below Post Ad