Type Here to Get Search Results !

Bottom Ad

കളിവേണ്ട മോനെ... കാസ്രോട്ടാരോട്, വിവാദ ഡിവൈഎസ്പിയെ തൃശൂരില്‍ തന്നെ കുടിയിരുത്തി


തിരുവനന്തപുരം (www.evisionnews.in): ഒടുവില്‍ കാസര്‍കോടന്‍ ജനതയുടെ കനത്ത പ്രതിഷേധത്തിന് മുമ്പില്‍ ആഭ്യന്തര വകുപ്പ് മുട്ടുമടക്കി. തൃശൂരിലെ പാലിയേക്കര ടോള്‍ബൂത്തിന് സമീപം ജനങ്ങളെ ദ്രോഹിച്ചതിന് സ്ഥലം മാറ്റപ്പെട്ട ചാലക്കുടി മുന്‍ ഡിവൈഎസ്പി രവീന്ദ്രനെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ തന്നെ മരവിപ്പിച്ചു. രവീന്ദ്രനെ തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. 

രവീന്ദ്രനെ കാസര്‍കോടേക്ക് തട്ടിയ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെതിരെ മാധ്യമങ്ങളിലാകെയും ബഹുജന രാഷ്ട്രീയ രംഗങ്ങളിലും വന്‍ പ്രതിഷേധമാണ് കത്തിപ്പടര്‍ന്നത്. കാസര്‍കോടെന്താ കുപ്പത്തൊട്ടിയാണോ എന്ന ചോദ്യമുയര്‍ത്തിയും ജനവിരുദ്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പ്രതിഷ്ഠിക്കാനുള്ള സുരക്ഷിത ഇടമാണോ ഈ പ്രദേശമെന്നും നവമാധ്യമങ്ങളിലടക്കം വിവാദം വൈറലായത്. 

പാലിയേക്കര ടോള്‍ബൂത്തില്‍ സമാന്തരമായുള്ള പഞ്ചായത്ത് റോഡിലൂടെ കാറില്‍ സഞ്ചരിച്ച യാത്രക്കാരെ തടഞ്ഞു നിര്‍ത്തി പീഡിപ്പിച്ച സംഭവത്തിലാണ് രവീന്ദ്രനെ കാസര്‍കോടേക്ക് മാറ്റാന്‍ വകുപ്പ് തല ഉത്തരവുണ്ടായത്. ഈ വിവരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഹീറോ ആകാന്‍ ശ്രമിച്ചതും മറ്റൊരു വിവാദത്തിന് വഴി തുറന്നു. വിവിധ കക്ഷികളുടെ രാഷ്ട്രീയ യാത്രകള്‍ക്ക് അനുബന്ധമായി നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലും ഈ വിഷയം കത്തിപ്പടര്‍ന്നു. സാഹിത്യകാരന്മാരും ബുദ്ധിജീവികളും സംഗതി ഏറ്റെടുത്തു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ ആഭ്യന്തര വകുപ്പ് സ്വയം തെറ്റുതിരുത്തി മുഖം രക്ഷിക്കുകയായിരുന്നു ഇപ്പോള്‍ ചെയ്തത്.


Keywords: Kerala-news-dysp-repost-trisur
Tags

Post a Comment

0 Comments

Top Post Ad

Below Post Ad