തിരുവനന്തപുരം (www.evisionnews.in): ബിവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ എക്‌സൈസ് മന്ത്രി കെ ബാബുവിനേയും മന്ത്രി വി.എസ് ശിവകുമാറിനേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി ബാബു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിവീശി. വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്. പോലീസിനും മന്ത്രിയുടെ വാഹനത്തിനും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. വനിതാപ്രവര്‍ത്തകരെ മുന്‍നിര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. പോലീസ് ബലം പ്രയോഗിച്ച് ശിവന്‍കുട്ടി അടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കി.
Post a Comment
0 Comments