കാസര്‍കോട് (www.evisionnews.in): നാല്‍ക്കാലികളെ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന യുവാക്കളെ സംഘ്പരിവാറുകാര്‍ തടഞ്ഞുവെച്ച് അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കാസര്‍കോട്ടെ സൈ്വര്യ ജീവിതവും മതസൗഹാര്‍ദ്ദവും തര്ക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. യുവാക്കളെ അക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
Keywords: Kasaragod-news-cpim
Post a Comment
0 Comments