Type Here to Get Search Results !

Bottom Ad

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കോടതി കാമുകനൊപ്പംവിട്ടു


കണ്ണൂര്‍ (www.evisionnews.in): ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടു. മയ്യില്‍ സ്വദേശിനിയും കക്കാട് സ്പിന്നിംഗ് മില്‍ തൊഴിലാളിയുമായ 38കാരിയാണ് വ്യാഴാഴ്ച കാമുകനൊപ്പം കോടതിയില്‍ ഹാജരായത്. ജനുവരി ആറിനാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയത്. 

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവരെ കാമുകനോടൊപ്പം കല്‍പ്പറ്റയില്‍ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രണയത്തിലാണെന്നും തൃച്ചംബരം ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നും യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയായിരുന്നു.


Keywords: Kannur-news-court-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad