Type Here to Get Search Results !

Bottom Ad

ചന്ദ്രബോസ് വധക്കേസ്: നിഷാമിന് ജീവപര്യന്തം

evisionnews

തൃശൂര്‍ (www.evisionnews.in): കേരളത്തെ നടുക്കിയ അതിക്രൂരമായ ചന്ദ്രബോസ് വധക്കേസില്‍ നിഷാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൃശൂര്‍ ജില്ലാ അഡീ. സെഷന്‍സ് കോടതിയാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിക്ക് കേരളം ഉറ്റുനോക്കിയ ശിക്ഷ വിധിച്ചത്. കൊലനടന്ന ഒരു വര്‍ഷം തികയുംമുമ്പാണ് അതിവേഗതയില്‍ നടത്തിയ വിചാരണക്ക് ശേഷം കോടതി വിധി പുറത്തുവന്നത്. 80,30,000 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇതില് അന്പത് ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്കണമെന്നും വിധിയില് പറയുന്നുണ്ട്. 

നിഷാമിനെതിരെ ഒമ്പത് കുറ്റങ്ങള്‍ തെളിഞ്ഞതായും കുറ്റക്കാരനാണെന്നും ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. കരുതിക്കൂട്ടിയാണ് തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തില്‍ പറയുന്നുണ്ട്. ജീവപര്യന്തത്തിന് പുറമെ 24 വര്ഷവും ശിക്ഷ അനുഭവിക്കണം. ഈ ശിക്ഷ ഒരു മിച്ചു അനുഭവിച്ചാല് മതി. കോടതി വിധി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള് ഉടന് പുറത്തുവരും. കനത്ത പോലീസ് സുരക്ഷയോടെയാണ് നിഷാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതിയില്‍ എത്തിച്ചത്. അതേസമയം ശിക്ഷയില്‍ തൃപ്തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തൂക്കിക്കൊല്ലണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

അതിനിടെ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് പൊതുമേഖല സ്ഥാപനമായ ഔഷധിയില് സ്ഥിരം ജോലി നല്കി കൊണ്ട് സംസ്ഥാന സര്ക്കാര് വ്യാഴാഴ്ച ഉത്തരവിറക്കി.


Keywords: Kerala-news-nisham-court




Tags

Post a Comment

0 Comments

Top Post Ad

Below Post Ad