Type Here to Get Search Results !

Bottom Ad

തൊഗാഡിയക്ക് ശൃംഗേരി സന്ദര്‍ശനമാവാം, വര്‍ഗ്ഗീയം ഇളക്കിവിടരുത് -കോടതി


മംഗളൂരു (www.evisionnews.in): മംഗളൂരു ഉള്‍പ്പടെയുള്ള ദക്ഷിണ കര്‍ണാടകയിലെ മേഖലകളില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കിക്കൊണ്ടുള്ള അപേക്ഷ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയോട് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

ജനുവരി 18മുതല്‍ 24വരെ തൊഗാഡിയ മംഗളൂരുവില്‍ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ട് പോലീസ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 

ശൃംഗേരിയിലെ ക്ഷേത്ര ദര്‍ശനത്തിന് മാത്രമാണ് താന്‍ എത്തുന്നതെന്നും തൊഗാഡിയ ഹൈക്കോടതിയോട് പറഞ്ഞു. പൊതുസമ്മേളനത്തില്‍ പ്രസംഗിക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും തൊഗാഡിയ കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ശൃംഗേരി സന്ദര്‍ശനത്തിന് തനിക്ക് 'ഇസെഡ് പ്ലസ്' സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം തൊഗാഡിയയുടെ ആവശ്യത്തെ അഡ്വ ജനറല്‍ മധുസൂനന്‍ നായക് എതിര്‍ത്തു. തൊഗാഡിയ ചിക്മംഗളൂരുവിലൂടെയാണ് റോഡ് മാര്‍ഗ്ഗം ശൃംഗേരിയിലേക്ക് പോകുന്നത്. ചിക്മംഗളൂരു പ്രദേശം ഹിന്ദുത്വ വാദികള്‍ കലാപകലുഷിതമാക്കിയ ഭൂമിയാണ്. അതു കൊണ്ട് തന്നെ ശൃംഗേരി സന്ദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു.

തൊഗാഡിയയക്ക് വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ കൃഷ്ണ ദീക്ഷിതാണ് ഹാജരായത്. തൊഗാഡിയയുടെ അപേക്ഷ തീര്‍പ്പക്കിയ കോടതി ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തൊഗാഡിയക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ കോടതി മംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad