കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പി ജയരാജന്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
കഴിഞ്ഞ 12ന് കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കോടതി സിബിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇരു വിഭാഗങ്ങളും വാദം പൂര്‍ത്തിയാക്കി. പി ജയരാജന്‍ ഇപ്പോള്‍ പ്രതിയല്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ പന്ത്രണ്ടാം തിയതി രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യംതേടി ജയരാജന്‍ കോടതിയെ സമീപിച്ചത്.
Keywords: Kasaragod-news-kannur-case
Post a Comment
0 Comments