Type Here to Get Search Results !

Bottom Ad

ജാതി പീഡനം: കോളജ് പ്രിന്‍സിപ്പല്‍ ജീവനൊടുക്കി

evisionnews

മംഗളൂരു (www.evisionnews.in): ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം രാജ്യമൊട്ടുക്കും ചര്‍ച്ചയാകുന്നതിനിടെ മേല്‍ജാതിക്കാരായ സ്വകാര്യ കോളജ് ഉടമസ്ഥരുടെ പീഡനത്തെതുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ആത്മഹത്യചെയ്തു. 

കുടക് ജില്ലയിലെ സോമാന്‍പേട്ട് ഡി ചെന്നമ്മ പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പല്‍ സുദേഷാ (45)ണ് ജീവനൊടുക്കിയത്. മംഗളൂരു കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് എതിര്‍വശമുള്ള ലോഡ്ജ് മുറിയിലാണ് വെള്ളിയാഴ്ച സുദേഷിനെ മരിച്ച നിലയില്‍ കണ്ടത്. സുദേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.


Keywords: Karnataka-news-college-principal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad