Type Here to Get Search Results !

Bottom Ad

സ്വാമി വിശ്വേശ തീര്‍ത്ഥ ദൈവതുല്യന്‍: സി.എം ഇബ്രാഹിമിന്റെ പ്രസ്താവന വൈറലായി

ഉഡുപ്പി (www.evisionnews.in): ഉഡുപ്പിയിലെ പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ ദൈവ തുല്യനാണെന്ന് കര്‍ണാടകയിലെ മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ സി.എം ഇബ്രാഹിം. കേരളത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിശ്വേശ തീര്‍ത്ഥയുടെ ജനവിരുദ്ധ ആചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ ചൂട് കെട്ടടങ്ങുന്നതിന്റെ മുമ്പാണ് കേന്ദ്രത്തിലെ ദേവഗൗഡ മന്ത്രി സഭാംഗമായിരുന്ന സിഎം ഇബ്രാഹിം വിശ്വേശ തീര്‍ത്ഥക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. 

കര്‍ണാടകയില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടക്കുന്ന രണ്ട് ദൈവങ്ങളാണുള്ളത്. ഒരാള്‍ സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമിജിയാണ്. അടുത്തയാള്‍ പേജാവര്‍ മഠാധിപതിയുമാണ്. വിശ്വേശ തീര്‍ത്ഥ ജനമനസറിഞ്ഞും അവരുടെ വികാരമറിഞ്ഞും പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാവാണ്. ഇത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ഉഡുപ്പിയില്‍ തുടരുന്ന പര്യായ മഹോത്സവത്തില്‍ സ്വാമിജിയെ സാക്ഷിനിര്‍ത്തിയാണ് സിഎം ഇബ്രാഹിം അദ്ദേഹത്തിന് പ്രശംസ ചൊരിഞ്ഞത്. സംസ്‌കൃതശ്ലോകങ്ങളും ഭാരതീയ പുരാണങ്ങളും ഉപമകളും ഉപമയങ്ങളും കൊരുത്ത് ചേര്‍ത്ത അദ്ദേഹത്തിന്റെ പ്രസംഗം വാട്‌സ് ആപ്പും ഫേസ്ബുക്കുമടക്കമുള്ള നവമാധ്യമങ്ങളില്‍ ആളിക്കത്തുകയാണ്. 

കര്‍ണാടകയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ മുഖമായാണ് വിശ്വേശ തീര്‍ത്ഥ അറിയപ്പെടുന്നത്. അന്തരിച്ച വിഎച്ച് പി നേതാവ് അശോക്‌സിംഗാളുമായി അടുത്ത ബന്ധമുണ്ട്. പര്യായ മഹോത്സവത്തിന്റെ ആരംഭനാളില്‍ തന്നെ എല്‍കെ അധ്വാനിയും ഉമാഭാരതിയടക്കമുള്ള സംഘപരിവാര്‍ നേതാക്കളും ഉഡുപ്പിയിലെത്തി വിശ്വേശയുടെ അനുഗ്രഹം വാങ്ങിയിരുന്നു. അദ്വാനി പറഞ്ഞത് വിശ്വേശ തീര്‍ത്ഥയുടെ പ്രവര്‍ത്തന കേന്ദ്രമായ ഉഡുപ്പിയിലാണ് ദക്ഷിണേന്ത്യയില്‍ ആദ്യത്തെ ജനസംഘം ഭരണസമിതി മുനിസിപ്പാലിറ്റിയില്‍ അധികാരത്തിലേറിയതെന്നായിരുന്നു. അതിപ്പോഴും തുടരുന്നു. അതു കൊണ്ട് തന്നെ വിശ്വേശ തീര്‍ത്ഥയെ കാണാനുള്ള ഓരോ അവരസവും ബിജെപിയടെ ആദ്യരൂപമായ ജനസംഘത്തെ ഓര്‍ക്കാനുള്ള അവസരവും തന്നില്‍ സൃഷ്ടിക്കുന്നുവെന്നും അദ്വാനി പറഞ്ഞു. വിശ്വേശ തീര്‍ത്ഥയെ ബന്ധിപ്പിച്ച് ജനസംഘത്തെയും ബിജെപിയെയും വാഴ്ത്തിയ അദ്വാനിയുടെ പ്രസ്താവനയുടെ ചൂടാറും മുമ്പാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ സിഎം ഇബ്രാഹിം മഠാധിപതിയെ ദൈവതുല്യമായി അവതരിപ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad