Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് കോണ്‍ഗ്രസ് -എസ്ഡിപിഐ സംഘട്ടനം

evisionnews

നീലേശ്വരം (www.evisionnews.in); തൈക്കടപ്പുറത്ത് കോണ്‍ഗ്രസ് -എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി 7.30 മണിയോടെ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൈക്കടപ്പുറത്തെ അര്‍ജുന്‍, എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മുഹമ്മദ് സഗീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘട്ടനം. കൊടിമരം നശിപ്പിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്നാരോപിച്ച് ബുധനാഴ്ച സന്ധ്യയോടെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തൈക്കടപ്പുറത്ത് പ്രതിഷേധപ്രകടനവും നടത്തി. പ്രകടനം നടക്കുന്നതിനിടെ ബൈക്കില്‍ പോവുകയായിരുന്ന അര്‍ജുനനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഈ വിവരമറിഞ്ഞെത്തിയ ഇരു വിഭാഗവും വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടയില്‍ മുഹമ്മദ് സഗീറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് എസ്ഡിപിഐയുടെ പരാതി. പരിക്കേറ്റവരെ നീലേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod-nileshwer-clash-between-cong-sdpi

Post a Comment

0 Comments

Top Post Ad

Below Post Ad