ചെറുവത്തൂര്‍ (www.evisionnews.in): ചെറുവത്തൂര്‍ നഗരത്തോട് തൊട്ടുകിടക്കുന്ന കൊടക്കവയല്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഞ്ച് ഏക്കറോളം വിശാലമായി കിടക്കുന്ന പാട ശേഖരത്തിന്റെ മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന കല്‍നട തോടും പരിസരവുമാണ് പരസ്യ മദ്യപാനത്തിനും മറ്റുമായി ഉപയോഗിക്കുന്നത്. കാലിയാക്കിയ മദ്യക്കുപ്പികളും പാര്‍സല്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും തോട്ടിലും അവിടവിടെ വലിച്ചെറിഞ്ഞ നിലയിലാണ് ഉള്ളത്. തോട്ടിലും വയലുകളിലും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതിനാല്‍ തോട്ടിലെ വെള്ളം മലിനമാവുകയും, സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് മുറിവ പറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയലുകളിലെ നെല്‍കൃഷിക്കായി ജലസേചനത്തിനായി ഉപയോഗിക്കുന്ന തോട് ശുചീകരിക്കാനോ വെള്ളം വേണ്ടവിധം ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചന്തേര, ചീമേനി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഈ പ്രദേശം സന്ധ്യമയങ്ങിയാല്‍ വിജനമാകുന്ന അവസ്ഥയുണ്ട്.
Post a Comment
0 Comments