തൃശൂര്‍ (www.evisionnews.in): ചന്ദ്രബോസ് വധക്കേസില്‍ നാളെ വിധി പറയാനിരിക്കെ പ്രതി മുഹമ്മദ് നിഷാമിന് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം. പഴുതടച്ച വിചാരണയുടെ ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷനും കേസന്വേഷിച്ച പോലീസ് സംഘവും.
ഒരിക്കലും തിരിച്ചുവരാത്ത മകന്റെ ഓര്‍മ്മയില്‍ നെഞ്ചുപൊട്ടി കഴിയുകയാണ് ചന്ദ്രബോസിന്റെ അമ്മ. 79 നാള്‍ നീണ്ട വിചാരണക്കൊടുവിലാണ് ചന്ദ്രബോസ് കേസില്‍ നാളെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിപറയുന്നത്. കേസില്‍വിധിയായിട്ടും ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് ഔഷധിയില്‍ ജോലി നല്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല.
തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കെ കഴിഞ്ഞ ജനുവരി 29നാണ് വ്യവസായി മുഹമ്മദ് നിസാം ചന്ദ്രബോസിനെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ചന്ദ്രബോസ് ഫെബ്രുവരി 16ന് മരണത്തിന് കീഴടങ്ങിയത്.
Post a Comment
0 Comments