Type Here to Get Search Results !

Bottom Ad

ദളിത് എഴുത്തുകാരന് ഹിന്ദുത്വവാദികള്‍ കോളജില്‍ ജാതീയ വിലക്ക് ഏര്‍പ്പെടുത്തി

ബംഗളുരു (www.evisionnews.in): ഹിന്ദുത്വ വര്‍ഗീയവാദികളുടെ പീഡനത്തിനെതിരെ പ്രതികരിച്ച ദളിത് എഴുത്തുകാരനും എം.എ ജേണലിസം വിദ്യാര്‍ത്ഥിയുമായ ഹുച്ചംഗി പ്രസാദിന് ജാതി വിവേചനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി പരാതി. ഹൈദരാബാദില്‍ ഹിന്ദുത്വ വാദികളുടെയും കേന്ദ്രമന്ത്രിയുടെയും പീഡനത്തെ തുടര്‍ന്ന് രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം രാജ്യമൊട്ടുക്കും പ്രതിഷേധം ആളിക്കത്തിക്കുന്നതിനിടയിലാണ് ഹുച്ചംഗി പ്രസാദിന് നേരിടേണ്ടി വരുന്ന ജാതിവിവേചനം പുറത്തുവന്നത്.

വൈദിക സമ്പ്രാദയത്തെ എതിര്‍ക്കുന്ന 'വാഡലു കിച്ചു' എന്ന ഇയാളുടെ പുസ്തകത്തിന്റെ പേരില്‍ ഹിന്ദുത്വവാദികള്‍ ഇയാള്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഹുച്ചംഗി ഇതിനെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്ക് കോളജില്‍ വിവേചനം നേരിടേണ്ടിവന്നത്.

ദേവങ്കിരി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഹുച്ചംഗിയ്ക്ക് പിന്നീട് നേരിടേണ്ടിവന്നത് പരിഹാസമാണ്. 'ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഏറ്റുപറഞ്ഞ് കോളജിലെയും ക്ലാസിലെയും ചില വിദ്യാര്‍ത്ഥികള്‍ പരിഹസിക്കും. ക്യാമ്പസില്‍ എനിക്കറിയാവുന്ന എല്ലാ ഉയര്‍ന്നജാതിക്കാരായ വിദ്യാര്‍ഥികളും എന്നോട് ഇപ്പോള്‍ സംസാരിക്കാറില്ല.' അദ്ദേഹം പറഞ്ഞു.

അധ്യാപകര്‍ തന്നെ താനുമായി സംസാരിക്കാന്‍ തയ്യാറാവാറില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും ഹുച്ചംഗി പറയുന്നു. വിവേചനത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച് ഹുച്ചംഗി വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ദിവസവും 80 കിലോമീറ്റര്‍ ബസില്‍ സഞ്ചരിച്ചാണ് ക്ലാസിലെത്തുന്നത്.

'എനിക്കു മറ്റുവഴികളില്ല. ഹോസ്റ്റലില്‍ എന്നെ എല്ലാവരും ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്നോടൊപ്പം സമയം ചിലവഴിക്കുന്ന ദളിതരായ മറ്റുവിദ്യാര്‍ഥികളെയും ഉപദ്രവിക്കാറുണ്ട്. അവരെ കരുതി ഞാന്‍ അവിടം വിട്ടു.' അദ്ദേഹം പറയുന്നു.


Keywords: Kasargod-news-banglore-college

Tags

Post a Comment

0 Comments

Top Post Ad

Below Post Ad