കാഞ്ഞങ്ങാട് (www.evisionnews.in): ഏഴ് കോടിയോളം രൂപയുടെ ഇലക്ട്രോണിക് സാമഗ്രികള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ പെട്രോള്‍ പമ്പ് ഉടമയും വഞ്ചനയ്ക്കിരയായ ഗള്‍ഫ് വ്യവസായിയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ത്തു. പെട്രോള്‍ പമ്പുടമ വെള്ളിക്കോത്ത് സ്വദേശി നാരായണനാണ് ഗള്‍ഫില്‍ വെച്ച് ഇലക്ട്രിക് സാധനങ്ങള്‍ വാങ്ങിയ വകയില്‍ പടന്നക്കാട്ട വ്യവസായി അബൂബക്കര്‍ സെയ്ഫ് ലൈനിനെ ഏഴ് കോടി രൂപയോളം നല്‍കാതെ മുങ്ങിയത്.
ഇതേ തുടര്‍ന്ന് അബൂബക്കര്‍ സെയ്പ് പരാതി നല്‍കുകയും പത്രസമ്മേളനം വിളിച്ച് മാവുങ്കാലിലെ പെട്രോള്‍ പമ്പിന് മുമ്പില്‍ ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. അബൂബക്കറും പമ്പുടമ നാരായണനും മാവുങ്കാലിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തുക മുഴുവന്‍ ഒരുവര്‍ഷത്തിനകം ഗഡുക്കളായി നല്‍കാമെന്ന ഉറപ്പില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായത്. ഇതേ തുടര്‍ന്ന് പമ്പിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഉപരോധം ഒഴിവാക്കുകയായിരുന്നു.
Post a Comment
0 Comments