Type Here to Get Search Results !

Bottom Ad

തെക്കില്‍ പാലത്തിന് സമീപം ബസ് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്


ചെര്‍ക്കള (www.ecisionnews.in): ചട്ടഞ്ചാലിനും തെക്കില്‍ പാലത്തിനുമിടയില്‍ ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട്ട് നിന്ന് മാങ്ങാട് വഴി കാസര്‍കോട്ടേക്ക് വരികയായിരുന്ന ചൈത്ര ബസാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണംവിട്ടയുടന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. പരിക്കേറ്റവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords: Kasaragod-news-chaithra

Post a Comment

0 Comments

Top Post Ad

Below Post Ad