കാസര്‍കോട് (www.evisionnews.in): ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഉപ്പളയില്‍ നിന്നാരംഭിക്കുന്ന വിമോചനയാത്രയുടെ നായകന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇന്ന് വൈകിട്ട് കാസര്‍കോട്ടെത്തും. നാലു മണിയോടെ ഏറനാട് എക്‌സ്പ്രസ്സില്‍ കാസര്‍കോട്ടിറങ്ങുന്ന കുമ്മനത്തിന് റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസില്‍ സംബന്ധിക്കും. ഇതിന് ശേഷം വിവാദമായ ഫോര്‍ട്ട് റോഡിലെ കാസര്‍കോട് കോട്ട കുമ്മനവും ബിജെപി നേതാക്കളും സന്ദര്‍ശിക്കും.
ഉപ്പളയില്‍ വിമോചന യാത്രകേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. സിനിമാതാരം സുരേഷ് ഗോപി വിമോചന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച് രാജ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം വിമോചന യാത്രയ്ക്കിടയില്‍ വിവിധ സമുദായിക സാസ്‌കാരിക നായകര്‍, തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. 140 നിയമസഭ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി പത്തിന് സമാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം വേലായുധന്‍ എന്നിവര്‍ യാത്രയിലെ സ്ഥിരാംഗങ്ങളാണ്.
Keywords: Kasaragod-bjp-yathra-kummanam
Post a Comment
0 Comments