Type Here to Get Search Results !

Bottom Ad

ബിജെപിയുടെ വിമോചനയാത്രയ്ക്ക് ഉപ്പളയില്‍ പ്രൗഢമായ തുടക്കം


ഉപ്പള (www.evisionnews.in): ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ഉപ്പളയില്‍ പ്രൗഡഗംഭീരമായ തുടക്കം. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനത്തിന് പാര്‍ട്ടി പതാക കൈമാറി വിമോചനയാത്ര ബുധനാഴ്ച രാവിലെ 11.30യോടെ ഉദ്ഘാടനം ചെയ്തു. ജാഥ 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കും. 

ഉദ്ഘാടന പ്രസംഗത്തില്‍ വെങ്കയ്യ നായിഡു കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചു. ഇടതു വലതു മുന്നണികള്‍ കേരളത്തിന് ശാപമാണെന്നും ഇവരുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ബിജെപിക്ക് മാത്രമെ കഴിയൂ എന്നും വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസ് ഭരണം അഴിമതിയുടെ മുഖമുദ്രയാക്കി ഇന്ത്യയെ ലോകത്തിന് മുമ്പില്‍ അപമാനിതരാക്കി. നരേന്ദ്രമോദി നയിക്കുന്ന ഭരണം സുദാര്യവും ജനകീയവുമാണ്. ലോകമാകെ മോദി ഭരണത്തെ ഉറ്റു നോക്കുകയാണ്. സമ്പദ് വ്യവസ്ഥ എന്‍ഡിഎ ഭരണത്തില്‍ മുന്നേറ്റത്തിലാണ്. അന്താരാഷ്ട്ര നാണ്യനിധിയും ഏഷ്യന്‍ എഡിബിയും ഇതു തന്നെയാണ് പറയുന്നത്, യുപിഎ ഭരണത്തില്‍ ഭൂമിയിലും ആകാശത്തിലും ഭൂമിക്കടിയിലും സര്‍വ്വത്ര അഴിമതിയായിരുന്നു. ഇതില്‍ പൊറുതി മുട്ടിയ ജനം ബിജെപിയെ അധികാരത്തിലേറ്റിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സിനിമാതാരം സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ബിജെപി നേതാക്കളായ ഒ രാജഗോപാല്, സികെ പത്മനാഭന്, പി ശ്രീധരന് പിള്ള, മടികൈ കമ്മാരന്, കെ സഞ്ജീവ് ഷെട്ടി, മംഗളൂരു എംപി നളിന് കട്ടീല്, ശോഭാ സരേന്ദ്രന്, കെ സുരേന്ദ്രന്, ശശികല, പികെ കൃഷ്ണദാസ്, എം.ടി രമേശ്, പ്രമീള സി നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ ശ്രീകാന്ത്, കെ സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്കോട് പുതിയ ബസ്റ്റാന്റ്, ഉദുമ മണ്ധലത്തിലെ പൊയ്നാച്ചി, കാഞ്ഞങ്ങാട് കോട്ടച്ചേരി, തൃക്കരിപ്പൂര് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ബുധനാഴ്ച രാത്രിയോടെ ജാഥ കണ്ണൂര് ജില്ലയിലെ പയ്യന്നൂരിലേക്ക് പ്രവേശിക്കും.






Post a Comment

0 Comments

Top Post Ad

Below Post Ad