Type Here to Get Search Results !

Bottom Ad

ബി.ജെ.പി പത്രസമ്മേളനം: കാസര്‍കോട് പ്രസ്‌ക്ലബ്ബിലേക്ക് ഐ.ബി ചാരന്മാര്‍ നുഴഞ്ഞു കയറി


കാസര്‍കോട് (www.evisionnews.in): ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിമോചന യാത്രയുടെ മുന്നോടിയായി തിങ്കളാഴ്ച ബിജെപി നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ കണ്ണുവെട്ടിച്ച് അകത്ത് കടന്നത് പുതിയ വിവാദത്തിന് വഴി തുറന്നു. ഇവരെ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ ഇരുവരും തന്ത്രപൂര്‍വ്വം തടിയൂരി പുറത്തുപോയി.

വേഷപ്രഛന്നരായാണ് പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് രഹസ്യാന്വേഷകര്‍ കയറിയത്. കുമ്മനത്തിന്റെ പരിപാടികളെ കുറിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ബിജെപി ആസ്ഥാനത്തും എത്തിക്കാനാണ് ചാരന്മാരെ നിയോഗിച്ചതെന്ന് പറയപ്പെടുന്നു.
ചൊവ്വാഴ്ച കുമ്മനം രാജശേഖരന്റെ മീറ്റ് ദി പ്രസ് പരിപാടി ആരംഭിക്കുന്നതിന് മുമ്പ് പ്രസ് ക്ലബ്ബിന് മുമ്പില്‍ കറങ്ങിത്തിരിഞ്ഞ രഹസ്യ പോലീസിനെയും പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ ഇടപെട്ട് തിരിച്ചയച്ചു.

ഉപ്പള മുതല്‍ തിരുവനന്തപുരം വരെ ഐബി ഉദ്യോഗസ്ഥര്‍ വിമോചന യാത്രയില്‍ നിഴല്‍പോലെ പിന്തുടരുമെന്നും ഉറപ്പാണ്. കുമ്മനത്തിന്റെ പരിപാടികളില്‍ സംബന്ധിക്കുന്നവരുടെ എണ്ണം മറ്റുപാര്‍ട്ടികള്‍ വിട്ട് എത്രപേര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നത് സംബന്ധിച്ചും ഇതരമതസ്ഥര്‍ക്ക് കുമ്മനത്തിന്റെ ജാഥയോടുള്ള സമീപനവും ശേഖരിക്കുന്നതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമോ എന്നതിന്റെ വിവരശേഖരണവും ഐ.ബി ഉദ്യോഗസ്ഥര്‍ ചികഞ്ഞെടുക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad