Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് ജപ്തി നോട്ടിസ്: ജില്ലാ ബാങ്ക് മാപ്പ് പറഞ്ഞു

evisionnews

കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തില്‍ ജില്ലാ സഹകരണ ബാങ്ക് ക്ഷാമാപണം നടത്തി. നോട്ടീസ് അയച്ച നടപടിയില്‍ മനുഷ്യാവകാശ കമീഷന്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ കമീഷന്‍ അംഗം കെ മോഹന്‍കുമാറിനോട് ജില്ലാ ബാങ്ക് ക്ഷമാപണം നടത്തിയത്. പുതിയ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ യുവാവിന് സഹായങ്ങള്‍ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. 

വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ ഗാന്ധിപുരം മാവിലന്‍ കോളനിയില്‍ ശ്മശാനം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവുണ്ട്. സുരക്ഷാ മാനദണ്ഡമില്ലാതെ യന്ത്ര ഊഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod-news-japthi-notice-

Post a Comment

0 Comments

Top Post Ad

Below Post Ad